തള്ള
10:59 PM | Author: കരുണാമയം

തള്ള




തള്ള ........ .അങ്ങനെയാണ് എല്ലാവരും അവരെ വിളിക്കുന്നത് .ഗുരുവായുരിലെ ക്ഷേത്ര വഴിയിലെ കോണ്‍ക്രിറ്റ് റോഡിന്റ്റ് സ്ലാബിന്‍ മേല്‍ കറുത്ത കരിമ്പടവും പുതച്ച് നെട്ടിച്ചുള്ളിചിരിക്കുന്ന രൂപം ഞാന്‍ മറക്കില്ല .തള്ളയെ കുറിച്ചുഒര്‍ക്കുമ്പോള്‍ മനസ്സില്‍ മറ്റൊലി കൊള്ളുന്നത് വിശുദ്ധ വായില്‍ നിന്നും വരുന്ന തിരുവചങ്ങളാണ് അഥവാ പച്ചത്തെറികള്‍..................ഇതുവരെ ആരും കേള്‍ക്കാത്ത കൊടും തെറികള്‍ തളളയുടേ വായില്‍ നിന്നലയടിക്കും .സ്കൂള്‍ കുട്ടികള്‍ മൂപ്പരെ ഒന്നു ചുടാക്കാന്‍ വേണ്ടി പല കോപ്രായങ്ങളാണ് കാണിക്കുന്നത് തിരിച്ച് പിളേളരുടെ തന്തക്കം തള്ളയെക്കും ബാലേ ബേഷ്........ചുട്ട തെറി കിട്ടും................ഞാന്‍ എന്നും പോകുന്ന വഴിയാണ് അത്
ദിവസേന മുഴുത്തതും പുതിയതുമായ തെറികള്‍ ഞാന്‍ വാങ്ങിച്ചുകൊണ്ടിരുന്നു .ഒരു ദിവസം ഞാന്‍ അവരോട് ചൊദിച്ചു "തള്ളേ ... നിങ്ങള്‍ എന്തിനെ വേണ്ടിയാണു വഴി കണുന്നവരടെക്കെ തെറി വിളിക്കണ് ഞങ്ങള്‍ എന്ത്‌ തെറ്റാണു നിങ്ങളോട് ചെയ്തത് .???
തളളയുടേ മനസു കലങ്ങി അങ്ങനെയൊരു വാക്കു ഇതുവരെ അവരോട് ആരും ചോദിച്ചിരുന്നില്ല .തളളയുടേ കണ്ണുനിറഞ്ഞു .ഇടറിയ ശബ്ദത്തോടെ അവര്‍ പറഞ്ഞു
"
നായിന്‍െ് മക്കളോടുളള ദേഷ്യം കൊണ്ട ഞാനി തിര്‍ക്കണെ മോനേ .... ഏത് നായിന്‍െ് മക്കള്‍
ഞാന്‍ ചോദിച്ചു.
എന്‍െ് മക്കള്‍ തന്നെ അമ്പലത്തില്‍ കൊണ്ടു വന്നു എന്നേ ഇട്ടിട്ടു പോയതാട ....പിന്നേ പുളിച്ച തെറി
അഭിഷേക്കം.....................
എന്‍െ് ശരിരം തരിച്ചു ഇതിനു പിന്നില്‍ ഇങ്ങനെയൊരു കഥയണ്ടെന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല ........


ഇതു ഈ തളളയുടേ മാത്രം കഥയല്ല നുറുകണക്കിന്ന് വൃദ്ധ പേക്കോലങ്ങളാണ് എന്ന് വിശേഷക്കപെട്ടവരുടെ കഥയാണ്.

ഗുരുവയുരപ്പനെയ് കാണാനുള്ള അടങ്ങാത്ത മോഹവുമായി വീട്ടുക്കാര്‍ കൊണ്ടുവന്നു തട്ടുന്നവരുടേ എണ്ണം അനവധിയാണ്. പാശ്ചാത്യ സംസ്കരത്തിനടിമായില്‍് പുത്തന്‍ കാറുകളില്‍ എസിയുമായി കറങ്ങി നടക്കുന്ന ഒരു കുട്ടം ജനതയുടെ സംഭാവനയാനിവര്‍ .വയസാകും തോറും മാതാപിതാക്കളെ വെറുക്കുകയും പുഴുത്ത പട്ടിയുടെ വില പോലും കല്‍പ്പിക്കാത്ത ഇവര്‍ക്ക് ഏത് ഗംഗയില്‍ പോയി കുള്ളിച്ചലാണ് ശാപമോക്ഷം കിട്ടുക അറിയില്ല്ല............... സ്വന്തം മാതാപിതാക്കളെ ഈ തെരുവിലെ
അഴകുചാലില്‍ കൊണ്ടുവന്നാക്കി പോകുന്നവരുടെ മനസ്സില്‍ എന്തൊക്കെയായാലും .
"ഭഗവാന്‍െ് അടുത്തലെ അക്കിട്ടു വന്നത് --" എന്ന ഭാവം ഇതൊക്കെ അവര്‍ മനസുകൊണ്ട്
ന്യയികരിക്കുന്നുണ്ടാവണം . ........
തള്ള അപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു .ഞാന്‍ വേഗത്തില്‍ അവിടെ നിന്നു നടന്നു .ഒരു
തിരിഞ്ഞുനോട്ടം ഞാന്‍ പ്രതിക്ഷിതായിരുന്നു അതു അതുപോലെ തന്നെ സംഭവിച്ചു .തള്ളയുടെ
കണ്ണില്‍ വാതസല്യത്തിന്‍െ് നനവുണ്ടായിരുന്നു .പിന്നിട് പലവട്ടം ഞാനവഴിയിലൂടെ പോയി എന്നെ
കന്നുമ്പോള്‍ മാത്രം തള്ള നിശബ്ദയാകും. എന്‍െ് മുഖത്തേക്ക് ഒരു ചിരി പാസാക്കി അവര്‍ തലകുച്ചിരിക്കും .......... ആ ചിരിയില്‍ മടപോട്ടിനില്കുന്ന സ്നേഹസാഗരമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല
കാലങ്ങള്‍ കടന്നു പോയി. വൃക്ഷങ്ങള്‍ പലതവണ ഇലപൊഴിക്കുകയം അണിയുകയും ചെയ്തു.
ഒരു ദിവസം ആ വഴിയിലുടെ ഞാന്‍ പോകുമ്പോള്‍ പക്ഷേ തള്ളയെ അവിടെ കണ്ടില്ല .ഞാന്‍പ്പുറത്തെ മുറക്കാന്‍ കടക്കാരനോട് ചോദിച്ചു " ഇവിടെ കെടന്നിരുന്ന ആ തള്ളയോ...".....അയാള്‍ പറഞ്ഞു അത് ഇന്നലെ ചത്തു .. ശവം മുനിസിപ്പാലിറ്റി വന്നു കൊണ്ടുപോയി ഇപ്പോള്‍ അത് പൊതു
ശ്മശത്തിലെ ദഹിപ്പിചിട്ടുണ്ടാകും .എന്‍െ് മനസ് ഒരു നിമിഷം നിലച്ചു . സൈക്കിളുമായി ഞാന്‍ ശവക്കൊട്ടയിലെക്ക് പോയിശവകൊട്ട ഒരു വേസ്റ്റ് കുമ്പാരം കൂടിയാണ് .. ഗുരുവയുരിലേ ഒട്ടുമിക്ക മാലിന്യങ്ങളും അടിയുന്നത്ഇവിടെയണ് . അതിനപ്പുറത്ത് കുറച്ച് പച്ചപ്പ്‌ നിറഞ്ഞ ഒരു പ്രദേശത്ത് ശവം ദഹിപ്പിക്കന്നത് ഞാനവിടെ എത്തുമ്പോയെക്കം എല്ലാം കഴിഞ്ഞിരുന്നു . ഒരു ഹാഫ് വിട്ടു പിമ്പിരിയായി നില്‍കുന്ന ശവം ദഹിപ്പുക്കാരന്‍് ചോദിച്ചു "ചത്തത് നിന്‍െ് ആരെയ്ങ്കിലുമാണോടാ........? ഞാന്‍ ഒന്നു മിണ്ടിയില്ല .ഏകനായി ഞാന്‍ ഇടവഴിയിലൂടെ സൈക്കിളുമായി പാഞ്ഞു . തള്ളയുടെ പൊട്ടിത്തെറിക്കുന്ന ചുടന്‍് തെറികള്‍ എന്‍െ് കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു .. ഓരോ തെറിക്കും ഓരോ ഇതിഹാസത്തിന്‍െ്
വലുപ്പം .കരിയിലകള്‍ കൊഴിഞ്ഞു വീണു .കലചക്രത്തിന്‍െ് തിരച്ചിലില്‍ ഒറ്റക്കാക്കപ്പെട്ട തള്ളേയെ ഓര്‍ത്ത് രണ്ടു തുള്ളി കണ്ണുനീര്‍ എന്‍െ് കണ്ണില്‍ നിന്നടര്‍ന്നുവീണു.........

ശങ്കര്‍പ്രസാദ്


This entry was posted on 10:59 PM and is filed under . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

10 അഭിപ്രായങ്ങള്‍:

On 2008 നവംബർ 6, 11:21 PM-ന് , മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കാലചക്രത്തിന്‍ തിരിച്ചലില്‍ ഒറ്റക്കാക്കപ്പെടുന്ന തള്ളമാരെ ഓര്‍ത്ത് ഒരിറ്റു കണ്ണുനീര്‍ എന്‍ കണ്ണില്‍ നിന്നടര്‍ന്നു വീണു!

 
On 2008 നവംബർ 8, 8:39 PM-ന് , deepesh പറഞ്ഞു...

ആശംസകള്‍...

 
On 2008 നവംബർ 9, 10:02 PM-ന് , വല്യമ്മായി പറഞ്ഞു...

വിവരണം കൊള്ളാം, ഇനിയുമെഴുതുക.

 
On 2008 നവംബർ 12, 1:04 AM-ന് , അശ്വതി/Aswathy പറഞ്ഞു...

കൊള്ളാം ,ആശംസകള്‍...

 
On 2008 നവംബർ 28, 11:48 PM-ന് , smitha adharsh പറഞ്ഞു...

വിഷമം ഉണ്ട് ഇത്തരം "തള്ള"മാരെ ഓര്‍ത്ത്‌.
നന്നായിരിക്കുന്നു,നല്ല പോസ്റ്റ്.

 
On 2008 നവംബർ 29, 1:37 AM-ന് , Dr.Biji Anie Thomas പറഞ്ഞു...

നല്ല പോസ്റ്റ്..നന്നായിരിക്കുന്നു..
ഇനി ഇങ്ങനെ “തള്ള’മാരെ, വൃദ്ധപ്പേക്കോലങ്ങളെ കണ്ടാല്‍ എങ്ങോട്ടെങ്കിലും ഒന്നെത്തിക്കാന്‍ മനസ്സുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

 
On 2008 ഡിസംബർ 5, 8:30 AM-ന് , ശ്രീ പറഞ്ഞു...

ശരിയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരിയ്ക്കല്‍ ഒരു വൃദ്ധസദനം സന്ദര്‍ശിച്ച അനുഭവം ഓര്‍ത്തു.

 
On 2011 ജൂൺ 6, 5:28 AM-ന് , Unknown പറഞ്ഞു...

ഇത് പോലെ പണക്കാര്‍ തള്ളമാരെ തള്ളുമോ ?അവര്‍ ഒക്കെ ഇപ്പൊ വൃദ സദനത്തില്‍ കൊണ്ട് പോവുന്നു എന്നാല്‍ കാശ് ഇല്ലാത്ത വീട്ടിലെ തള്ളമ്മാര്കാന് ഇത് പോലെ ഉള്ള ഗതി വരുനത്‌ .....

 
On 2016 ജനുവരി 25, 10:19 AM-ന് , അപ്പോളോ പറഞ്ഞു...

വഴിയോരങ്ങളിൽ ഇനിയും "തള്ള"മാരെ കാണും. പക്ഷേ, ഇനി നെഞ്ചിലൂടെ പായുന്ന ഒരു വെള്ളിടിയില്ലാതെ അവരെ നോക്കാനാകില്ല.

 
On 2017 ഫെബ്രുവരി 3, 10:39 PM-ന് , Unknown പറഞ്ഞു...

ഉഗ്രന്‍